2014, ജൂലൈ 25, വെള്ളിയാഴ്‌ച

" ഓർമ്മകൾ "

" ഓർമ്മകൾ "
ഇന്നലെ എഴുതി കഴിഞ്ഞ ഒരു ചെറുകഥ .......
അതിൽ നിന്നൊരു ചെറിയ ഭാഗം ഇതാ ...................

" ഉണ്ണ്യേ.....നത്ത്ന്റെ കരച്ചില് കുട്ടിക്കിപ്പഴും പേടീണ്ടോ ....? "
മുത്തശ്ശൻ ഉറങ്ങിയിട്ടില്ല.
" ഇല്ല്യ മുത്തശ്ശാ ..."
" മുത്തശ്ശൻവരണോ കൂട്ടിന് ..? ല്ലെങ്കില് ഇങ്ങോട്ട് വന്നോള്ളൂ ..." മുത്തശ്ശൻ പറഞ്ഞു.
നാണം തോന്നിയെങ്കിലും മുത്തശ്ശനെ കെട്ടിപിടിച്ചു കിടന്ന രാത്രികൾ ഓര്മ്മവന്നു ...
എണീറ്റ്‌ മുത്തശ്ശന്റെ അടുത്തുചെന്നു കിടന്നാലോ ...
ആഗ്രഹം അടക്കാൻ പറ്റുന്നില്ലെന്നു കണ്ടപ്പോൾ പതുക്കെ എഴുനേറ്റു...
" മുത്തശ്ശാ ...ഞാനും കിടന്നോട്ടെ മുത്തശ്ശന്റെ കൂടെ ...? "
" ക്കറിയാം ന്റ കുട്ടി ഇങ്ങട് വരുംന്ന് ...." മുത്തശ്ശൻ പറഞ്ഞു.
മുത്തശ്ശനെ വട്ടം ചുറ്റിപിടിച്ചുകിടന്നു ...
നത്തിന്റെ കരച്ചിലിന് വേഗത കൂടിയപ്പോൾ ....മുത്തശ്ശൻ ഒന്നുകൂടി തന്നെ ചേർത്തികിടത്തികൊണ്ട് പറഞ്ഞു ..
" പേടിക്കണ്ട ....ന്റ കുട്ടി ഒറങ്ങികൊളുണ്ടോട്ടോ ..."
തന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടോ ....
" മുത്തശ്ശാ ......ശിവശങ്കരമാമ ഇത്തവണ വരുവോ ഇങ്ങോട്ട് ...? "
......................................................
മുത്തശ്ശനുറങ്ങിയോ ഇത്ര പെട്ടെന്ന് ?
മറുപടിയൊന്നും പറഞ്ഞില്ലല്ലോ .....
" ഇല്ല്യ ഉണ്ണ്യേ ...." മുത്തശ്ശന്റെ തൊണ്ട ഇടരിയപോലെതോന്നി.
" മുത്തശ്ശാ.....എന്താ പറ്റീത് ?..."
മുത്തശ്ശൻ ഗദ്ഗധപെടുകയാണല്ലോ ...ഞാൻ ചോദിച്ചത് മുത്തശ്ശന് ഇഷ്ട്ടമായില്ലെന്നുണ്ടോ ...
" സോറി മുത്തശ്ശാ ..."
" അതല്ല കുട്ട്യേ ..............ശിവശങ്കരമാമേനെ ഒര്മ്മേണ്ടോ കുട്ടിക്ക്.....? "
ശരിയാണ് .........ഞാൻ കുട്ടിയായിരുന്നപോഴാണ് ..............മുത്തശ്ശനുമായി വഴക്കിട്ട് ഒരു ദിവസം ബോംബെക്ക് പോയത് ...
പിന്നെ മാമ്മേടെ കല്യാണമൊക്കെ അവിടെത്തന്നെയായിരുന്നുവെന്നും ഒരു ഹിന്ദിക്കാരിയാണ് ഭാര്യയെന്നുമൊക്കെ അമ്മ
പറയുന്നത് കേട്ടിട്ടുണ്ട് ...നല്ല സ്നേഹമായിരുന്നു മാമക്ക്‌ തന്നോട് ...
നല്ല വെളുത്ത് ....അധികം ഉയരമില്ലാത്ത ....എപ്പോഴും ചിരിച്ച മുഖവുമായിട്ടെ മാമയെ കണ്ടിട്ടുള്ളു ...
" ഉണ്ണ്യേ "
" എന്താ മുത്തശ്ശാ ...എന്റെ ഒരു വിഷമം മുത്തശ്ശന് ....മാമയുമായി മുത്തശ്ശൻ പിന്നേം പിണങ്ങിയോ ...."
" അതല്ലുന്ന്യേ..."

കഥ ഇങ്ങിനെ തുടരുന്നു .....
മുത്തശ്ശൻ പല ഞെട്ടിപ്പിക്കുന്ന കഥകളും ഉണ്ണിയോട് തുറന്നു പറയുന്നു " ഓർമ്മകൾ " എന്ന ഈ കഥയിലുടെ ...